Amit Shah Says Hate Speeches Were The Reason For BJP's Defeat At Delhi
എഎപിയുമായുള്ള മത്സരത്തിലെ തോല്‍വിയില്‍ പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ദില്ലിയില്‍ വിവാദ പ്രസ്താവനകള്‍ ബിജെപിയുടെ തോല്‍വിക്ക് പ്രധാന കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഗോലി മാരോ സാലോ കോ, ഇന്തോ-പാകിസ്താന്‍ മത്സരം തുടങ്ങിയ പ്രസ്താവനകളും മുദ്രാവാക്യങ്ങളും ഒരിക്കലും പറയാന്‍ പാടില്ലായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ദില്ലി തിരഞ്ഞെടുപ്പില്‍ ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയെ മോശമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.